Vishal Jose .

1998ൽ മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത സോഷ്യൽ ഡ്രാമ ചിത്രമാണ് സഖം. അജയ് ദേവ്ഗൺ, പൂജ ഭട്ട്, കുനാൽ ഖേമു, നാഗാർജുന, സോനാലി ബെൻഡ്രേ, അക്ഷയ് ആനന്ദ്, ആശുതോഷ് രാണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ബോംബയിൽ നടക്കുന്ന വർഗീയ കലാപത്തിൽ, അജയ് ദേശായി എന്ന് സംഗീത സംവിധായകന്റെ അമ്മയെ മുസ്ലിംങ്ങൾ തീ കൊളുത്തുന്നു. ആശുപത്രിയിൽ മരണത്തോട് മലടിക്കുന്ന അമ്മയെ കാണാൻ എത്തിയ അജയ് അവിടെവെച്ചു തന്റെ ബാല്യകാലം സ്മരിക്കുന്നു.

മുസ്ലിം ആയ അജയുടെ അമ്മ ഹിന്ദു ആയ രാമൻ ദേശായിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ വേറെ മതം ആയതിനും, രാമന്റെ അമ്മയുടെ കടുത്ത സമ്മർദ്ദം മൂലം, രാമൻ അജയുടെ അമ്മയെ പരസ്യമായി വിവാഹം ചെയ്യുകയോ, ഒരുമിച്ചു താമസിക്കുകയോ ചെയ്യുന്നില്ല. മകളുടെ മുന്നിലും ഒരു ഹിന്ദു ആയിട്ടാ അജയുടെ അമ്മ നടന്നത്. ഒരു ജാരസന്തത്തിയായി പിറന്നതിനു ഒരുപാട് അവഗണനയും വേദനയും അജയ് കുട്ടികാലത്തു അനുഭവിക്കുന്നു. ചെറുപ്പത്തിൽ അമ്മക്ക് കൊടുത്ത വാക്ക് പ്രകാരം അമ്മയുടെ മൃതദേഹം ഖബറടക്കണമെന്ന് അജയ് തീരുമാനിക്കുന്നു. എന്നാൽ അതിനു തടസ്സം നിക്കുന്നത് അജയുടെ അനിയനും, വലതുപക്ഷ പാർട്ടിപ്രവർത്തകനായ അനന്ദും അവന്റെ നേതാവ് സുബോധുമാണ്.

മഹേഷ്‌ ഭട്ടിന്റെ അച്ഛൻ നാനാഭായ് ഭട്ടും അമ്മ ഷിറിന് മുഹമ്മദ് അലി തമ്മിലുള്ള ബന്ധത്തെ ആസ്പദം ആക്കി എടുത്ത സിനിമയാണ് സഖം.പൂജ ഭട്ടാണ് തന്റെ അമ്മുമ്മ ഷിറിനായി അഭിനയിച്ചത്. ഷിറിന് ഉപയോഗിച്ച് അതെ സാരിയും, താലിമാലയുമാണ് പൂജ ഭട്ട് ഉപയോഗിച്ചത്. അജയ് ദേവ്ഗൺ മികച്ച നടനുള്ള തന്റെ ആദ്യ നാഷണൽ അവാർഡ് കിട്ടിയ സിനിമയാണ് സഖം. എന്നാൽ അതിനേക്കാളും ഗംഭീരപ്രകടനം കാഴ്ചവെച്ചത് അജയുടെ കുട്ടികാലം അവതരിപ്പിച്ച കുനാൽ ഖേമുവിനാണ്.

കീറാവാണി സംഗീതം നൽകിയ ചിത്രത്തിൽ ഏറ്റവും പ്രശസ്ത ഗാനമാണ് ഗലെ മേ ആജ് ചാന്ദ് നിക്കലാ. ഈ പാട്ട് ആദ്യം പാടാന്നിരുന്നത് ചിത്രയായിരുന്നു, എന്നാൽ പിന്നീട് ചിത്രയേ മാറ്റി അൽക്ക യാഗ്നികിനെ കൊണ്ട് പാടിച്ചു. ഇതിന്റെ കഥയെ ആസ്‌പദമാക്കി മഹേഷ്‌ ഭട്ട് 2016ൽ നാംകരൻ എന്ന് സീരിയൽ ഒരുകി. കണ്ണ് നിറയ്ക്കുന്ന വൈകാരിക മുഹൂർത്ങ്ങളുള്ള ഈ സിനിമ ബോളിവുഡിലെ അണ്ടറേറ്റഡ്‌ ക്ലാസ്സിക്‌ ചിത്രങ്ങളിൽ ഒന്നാണ്.

You May Also Like

ഇരുന്നൂറു ശതമാനവും ഒരു ഫാൻ ബോയ് ചിത്രമായിരിക്കും മോഹൻലാലിനെ നായകനാക്കി ചെയ്യുന്നതെന്ന് വിവേക്

ഫഹദ് നായകനായ ‘അതിര’ന്റെ സംവിധായകൻ വിവേക് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ.…

ബൂലോകം ഒടിടി പ്ലാറ്റ് ഫോം നിങ്ങൾക്ക് വരുമാനം നൽകും

ബൂലോകം ടീവി ഒടിടി പ്ലാറ്റ് ഫോം കലാകാരന്മാർക്ക് വരുമാനം ലഭിക്കാൻ ഉള്ള ഇടമാകുകയാണ്. നിങ്ങൾ തന്നെ…

അത്യുഗ്രൻ ത്രില്ലർ! ഒരു രക്ഷയുമില്ലാത്ത ഐറ്റം

ഒരു സീറ്റ്‌ എഡ്ജ് ത്രില്ലറിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാം ഒത്തു ചേർന്ന കിടുക്കൻ ബ്രിട്ടീഷ് ക്രൈം മിസ്റ്ററി ത്രില്ലെർ സീരിസ്. ഹാർലാൻ കോബന്റെ ഒരു പുസ്തകത്തെ ബേസ് ചെയ്താണ് ഈ സീരീസ് നിർമിച്ചിരിക്കുന്നത്

പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്ന ഗാനം പുറത്തിറങ്ങി

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി പ്രശാന്ത് വർമ്മയുടെ ആദ്യ…