മഹാനായ അലക്സാണ്ടർ ചക്രവർത്തിയെ വിറപ്പിച്ച ഇന്ത്യൻ രാജാവ്

548

എഴുതിയത്  : Zamil Ibrahim

മഹാനായ അലക്സാണ്ടർ ചക്രവർത്തിയെ വിറപ്പിച്ച ഇന്ത്യൻ രാജാവ് 

ചരിത്രം ഒരു പുനർവായന 📚

മുപ്പത് വയസ്സിനു മുന്പേ ലോകം കീഴടക്കാൻ പുറപ്പെട്ട മാസിഡോണിയൻ ചക്രവർത്തി.. മഹത്തായ പേർഷ്യൻ സാമ്രാജ്യം കീഴടക്കിയ ധീര യോദ്ധാവ്..അലക്സാണ്ടർ   ദി ഗ്രേറ്റ്

പേർഷ്യയോട് വിജയിച്ച ആത്മവിശ്വാസത്തിലേറി BC 326ൽ 16 സാമ്രാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഇന്ത്യയിലേക്കു അലക്സാണ്ടർ തന്റെ സൈന്യത്തെ നയിച്ചു..

ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ* ഭാഗത്തു കൂടി ഇന്ത്യൻ തേരോട്ടം നടത്താം എന്ന് അലക്സാണ്ടർ കണക്കു കൂട്ടി..അക്കാലത്തു അവിടം ഭരിച്ചിരുന്നത് അംബിരാജ്(തക്ഷശില) ,പോറസ്**(പഞ്ചാബ് ഭാഗം) എന്നീ ബദ്ധവൈരികൾ ആയ രണ്ടു രാജാക്കന്മാർ ആയിരുന്നു..

അലക്‌സാണ്ടർ തന്ത്രമെടുത്തു..
പോറസ് രാജാവിനെ തോൽപ്പിക്കാൻ അമ്പിരാജിന്റെ സഹായം തേടി പ്രതിഫലമായി പോറസിന്റെ രാജ്യവും ധാരാളം സ്വർണവും വെള്ളിയും വാഗ്ദാനം നൽകി.. ശത്രുവിനെ തോൽപ്പിക്കുകയും ആവാം കൂടെ പണവും നേടാം.. അംബിരാജ് സമ്മതിച്ചു..

⚔️ത്ഥലം യുദ്ധം (battle of hydaspes)⚔️

📣 അങ്ങിനെ ചരിത്ര പ്രസിദ്ധമായ യുദ്ധത്തിന് കാഹളം മുഴങ്ങി..

കുത്തിയൊഴുകുന്ന ത്ഥലം നദിയുടെ അക്കരെ അലക്സൻഡറും സൈന്യവും ഇക്കരെ മഹാരാജ പോറസും സൈന്യവും..നദികടന്നാലേ പോറസിനെ ആക്രമിക്കാൻ കഴിയൂ..
ബുദ്ധിമാനായ അലക്സാണ്ടർ നദി കടക്കാതെ കാത്തിരിക്കുന്നത് പോലെ അഭിനയിച്ചു ; പക്ഷെ രാത്രിയായപ്പോൾ അലക്സാണ്ടറുടെ ഒരു സംഘം സൈന്യം നദിയുടെ കുറേ വടക്കു ഭാഗത്തു കൂടെ നദി മുറിച്ചു കടന്നു..
പോറസ് രാജാവ്ന്റെ സൈന്യം നിൽക്കുന്നതിൻറെ വലതു ഭാഗത്തു എത്തി..
രാജാവിന്റെ മകന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ ഒരു വശത്തേക്ക് അയച്ചു..⚔️

രാജാവിൻറെ നേതൃത്വത്തിൽ ഒരു സൈന്യം അലക്സാണ്ടറെ നേരിട്ടു യുദ്ധം ചെയ്തു..
ഘോര യുദ്ധം…!!! 💔

അലക്സാണ്ടർ തന്റെ ജീവിതത്തിൽ ആദ്യമായി ഒരു ആനപ്പടയെ നയിച്ചു ആനപ്പുറത്തെന്തി വരുന്ന രാജാവിന്റെ സൈന്യത്തോട് നേർക്കുനേർ..
🐎⚔️🐘

അലക്സാണ്ടറുടെ ചരിത്രപ്രസിദ്ധമായ ‘ബ്യുസിഫാലസ്’ എന്ന കൂറ്റൻ കുതിര പോലും മദമിളകിയ പോലെ തന്റെ നേർക്ക് കുതിച്ചു പാഞ്ഞു വരുന്ന ഗജവീരനെയും അതിനെ നയിക്കുന്ന കരുത്തനായ പഞ്ചാബി രാജാവിനെയും കണ്ടു വിറച്ചു പോയ നിമിഷം..!!!

അലക്സാണ്ടർ ആദ്യമായി തന്റെ കുതിരപുറത്തു നിന്നു വീണ ഏക യുദ്ധം..രക്ത രൂക്ഷിത യുദ്ധം.
രണ്ടു ഭാഗത്തും കനത്ത ആൾനാശം..💔

മഹാനായ മാസിഡോണിയൻ ചക്രവർത്തി പോറസിന്റെ രാജ്യത്തു നിന്നും പിൻവാങ്ങി..
ലോകം തന്റെ കാല്കീഴിൽ ആക്കാൻ ഇറങ്ങി തുനിഞ്ഞ അലക്സാണ്ടർന്റെ ചരിത്ര പ്രസിദ്ധമായ എന്നേക്കുമുള്ള പിൻവാങ്ങൽ..💕

ഈ ചരിത്രത്തെ ഗ്രീക്കുകാർ വളച്ചൊടിച്ചു..
പോറസ് rajavuഅലക്സാണ്ടറിനു മുൻപിൽ അടിയറവു പറഞ്ഞു എന്നിട്ട് പോറസിന്റെ ധീരത കണ്ട അലക്സാണ്ടർ രാജ്യം തിരികെ പോറസിന് നൽകി എന്നെഴുതി പിടിപ്പിച്ചു..

ഗ്രീക്ക് എഴുത്തിന്റെ വൈരുധ്യം നമുക്ക് പരിശോധിക്കാം..👇👇👇

1. അലക്സാണ്ടറോട് കൂറ് പുലർത്തിയ അംബിരാജിന് കൊടുത്ത തന്റെ വാഗ്ദാനമായ പോറസിന്റെ രാജ്യം അമ്പിരാജിനു നൽകാതെ വാഗ്ദാന ലംഘനം നടത്തിയോ ???
2. അക്കാലയളവിലെ ഇന്ത്യൻ രാജാക്കൻമാർ ധർമയുദ്ധം നടത്തുന്നവർ ആയിരുന്നു. യുദ്ധം തുടങ്ങിയാൽ അവർ ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം..ഗ്രീക്ക് നുണയോടു ചരിത്രം ചേരാതെ നില്ക്കുന്നു..
3. എന്തുകൊണ്ട് അലക്സാണ്ടർ ലോകം കീഴടക്കാനുള്ള തന്റെ യാത്ര അവസാനിപ്പിച്ച് തിരികെ മടങ്ങി ..???( സൈനികർക്കു മടുത്തെന്ന ഗ്രീക്ക് ചരിത്ര കളവു വിലപ്പോകില്ല കാരണം അദ്ദേഹം സൈനികരെ കൃത്യമായ ഇടവേളകളിൽ നാട്ടിൽ നിന്നും വരുത്തി rotate ചെയ്താണ് ഉപയോഗിച്ചിരുന്നത്)

ഉപസംഹാരം

ഒരു പക്ഷെ താരതമ്യേന ചെറിയ ഒരു രാജ്യമായ പോറസിന്റെ പഞ്ചാബിന്റെ നടത്തിയ ചെറുത്തുനിൽപ്പ് അതിന്റെ നൂറ്ഇരട്ടി ആൾബലവും കരുത്തും ആയുധവുമുള്ള “മഗധ-ധനനന്ദ” തുടങ്ങിയ മറ്റു ഇന്ത്യൻ സാമ്രാജ്യങ്ങളോട് ഏറ്റുമുട്ടാൻ അലക്സാണ്ടർക്ക് ഉൾക്കിടിലം ഉണ്ടാക്കിയിരിക്കാം..

അല്ലേൽ കനത്ത ആൾനാശമോ അതുമല്ലേൽ മാരക പരിക്കുകളോ ആകാം അദ്ദേഹത്തെ ലോകം കീഴടനുള്ള യാത്രയിൽ നിന്നു പിന്തിരിപ്പിച്ചത്..

ലോക ചരിത്രത്തിലെ ഏറ്റവും കരുത്തനായ കുതിരയായ ‘ബുസിഫാലസിന്റെയും’ അതിന്റെ തേരാളി ‘അലക്സാണ്ടറുടെയും’ മരണകാരണങ്ങളിൽ ഒന്നായി പോറസ് രാജാവുമായുള്ള ഈ യുദ്ധത്തിലെ പരിക്കുകളും തുടന്നുണ്ടായ രോഗങ്ങളും ചില ചരിത്രകാരന്മാർ എണ്ണുന്നു.. (കാരണം അതിനു ശേഷം ഒരു പോരാട്ടം അലക്സാണ്ടർ നടത്തിയിട്ടില്ല)

തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരിച്ച അലക്സാണ്ടർ ഒരു യുദ്ധത്തിലേ പരാജയം കൊണ്ട് വിലകുറക്കപ്പെടേണ്ടവൻ അല്ല..
പക്ഷേ കളവുകളെ എത്ര വലിയ മതിൽ കെട്ടിനകത്തു ആക്കിയാലും അവ ഒരുക്കൽ വെളിയിൽ വരും 💕

✍️zamil ibrahim📚

*this area is now in pak Punjab
** historians differs about the name of king