ബഹിരാകാശ സഞ്ചാരികളെ സീറോ ഗ്രാവിറ്റി എങ്ങനെ പരിശീലിപ്പിക്കുന്നു ? സീറോ ഗ്രാവിറ്റി കൃത്രിമമായി ഉണ്ടാക്കാം

Vidya Vishwambharan

വസ്തുക്കളെ ഭൂമി ആകർഷിക്കുന്നതുകൊണ്ടാണല്ലോ അവക്ക് ഭാരമുണ്ടാകുന്നത്. ഭൂമിയുടെ ആകർഷണം മൂലം നിർബാധം താഴേക്കു വീഴുന്ന (free fall) വസ്തുക്കൾക്കുണ്ടാകുന്ന ത്വരണം (Acceleration due to gravity) സെക്കൻഡിൽ 9.8 മീറ്ററാണ്. ഇതേ ത്വരണത്തോടെ ഒരു വസ്തുവിനെ നിയന്ത്രണവിധേയമായി വീഴ്ത്തിയാലും വീഴുന്ന സമയത്ത് അതിന് ഭാരമില്ലായ്മ അനുഭവപ്പെടും. അപ്പോൾ മനുഷ്യൻ കയറിയ ഒരു വാഹനത്തെ ഭൂമിയുടെ അന്തരീക്ഷത്തിൽ പരമാവധി മുകളിൽ എത്തിച്ച് അവിടെനിന്ന്​ ഏതാനും കിലോമീറ്റർ താഴേക്ക​ു വീഴ്ത്താനായാൽ, ഈ വീഴ്ചക്കിടയിൽ അവർക്ക്​ സീറോ ഗ്രാവിറ്റി എന്ന അനുഭവം ലഭിക്കും.

എങ്ങനെ വീഴ്ത്തും?

നിർബാധവീഴ്ച (free fall) സാധ്യമാക്കാനായി പരിശീലനാർഥികളെ ഒരു ജെറ്റ് വിമാനത്തിൽ കയറ്റി 20 കിലോമീറ്റർ മുകളിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്ന്​ വിമാനം പെട്ടെന്ന് 10 കിലോമീറ്റർ താഴേക്ക് നിർബാധം വീഴ്ത്തുന്നു. വീണ്ടും 20 കിലോമീറ്റർ മുകളിലേക്കുയർത്തി 10 കിലോമീറ്റർ താഴേക്കു വീഴ്ത്തുന്നു. ഇത് പലതവണ ആവർത്തിക്കുന്നു. മലയാളത്തിലെ ‘ഗ’ എന്ന അക്ഷരം എഴുതുന്ന രീതിയിലായിരിക്കും ഈ വിമാനത്തി​െൻറ ഏകദേശ ചലനരീതി എന്നു പറയാം. ഈ വീഴ്ചകൾക്കിടയിൽ ഓരോ തവണയും ലഭിക്കുന്ന 20 മുതൽ 25 സെക്കൻഡ്​ വരെയുള്ള സമയത്താണ് ഭാരമില്ലായ്മ സഞ്ചാരികളെ പരിശീലിപ്പിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജെറ്റ് വിമാനം ഇതര വിമാനങ്ങളിൽനിന്ന്​ തികച്ചും വ്യത്യസ്തമാണ്. അതി​െൻറ പിൻഭാഗത്ത് കുറെ കസേരകളുണ്ടാകും. മുൻഭാഗം വീതി കുറഞ്ഞ് നീണ്ട ഒരു ഹാൾ പോലിരിക്കും. ഇതി​െൻറ തറയിലും ചുവരുകളിലും ഫോം പിടിപ്പിച്ചിരിക്കും. ഈ ഭാഗത്തുവെച്ചാണ് പരിശീലനം.

പരിശീലന വിശേഷങ്ങൾ

പരിശീലനസമയത്ത് എല്ലാവരും പ്രത്യേകയിനം സ്പേസ് സ്യൂട്ട് ധരിച്ചിരിക്കും. ശരീരത്തിൽനിന്നും ഷൂ, വാച്ച്, പേന തുടങ്ങിയ അപകടമുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളെല്ലാം അഴിച്ചുമാറ്റും. വിമാനം പറന്നുയരുമ്പോൾ എല്ലാവരും സാധാരണ വിമാനത്തെപ്പോലെ സ്വന്തം സീറ്റുകളിലിരിക്കും. മുകളിലെത്തിയാൽ വിമാനത്തി​െൻറ മുൻഭാഗത്തുള്ള ഫോം വിരിച്ച തറയിൽ മലർന്നു കിടക്കും. വീഴ്ചക്കുള്ള മുന്നറിയിപ്പെന്ന നിലയിൽ സൈറൺ മുഴങ്ങും. പിന്നീട് അതിഭീകരമായ വീഴ്ചയാണ്. ഈ വീഴ്ചക്കിടയിൽ തറയിൽ കിടക്കുന്നവർ പതുക്കെ ഉയർന്നുതുടങ്ങും. ഒരു അപ്പൂപ്പൻതാടിപോലെ പറക്കാൻ തുടങ്ങും. ഇതിനിടയിൽ പലരും തമ്മിൽ കൂട്ടിയിടിക്കും. എന്നാൽ, ഭാരമില്ലാത്തതിനാൽ വേദന അനുഭവപ്പെടില്ല.

വിമാനം വീണ്ടും ഉയരുമ്പോൾ നഷ്​ടപ്പെട്ട ഭാരം തിരിച്ചുകിട്ടും. ഈ സമയം സഞ്ചാരികൾ വിമാനത്തിനകത്തെ വായുവിൽ മുകൾഭാഗത്താണെങ്കിൽ ചക്ക വെട്ടിയിട്ടപോലെ താഴെ വീഴും. ഈ അപകടം ഒഴിവാക്കാനായി ഒരു വീഴ്ചക്കുശേഷം വിമാനം ഉയരുന്നതിനുമുമ്പേ വീണ്ടും സൈറൺ മുഴങ്ങും. അപ്പോൾ സഞ്ചാരികൾ താഴേക്ക് ഊളിയിട്ട് ചെന്ന് തറയിൽ പറ്റിച്ചേർന്ന് കിടക്കണം. മുകളിലെത്തിയാൽ അറിയിപ്പിനുശേഷം അടുത്ത വീഴ്ച ആരംഭിക്കുകയായി. ഓരോ വീഴ്ചയിലും സഞ്ചാരികൾ ആവേശത്തോടെ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തും. ചിലർ വെള്ളത്തിലെന്നപോലെ വിമാനത്തിലെ വായുവിൽ നീന്തിനടക്കും. ചിലർ കരണംമറിയും. ഒരു പരിശീലനയാത്രയിൽ വിമാനം നിരവധി തവണ ഇതുപോലെ കൂപ്പുകുത്തി വീഴും. ഇതിനിടയിലാണ് സഞ്ചാരികൾ സീ റോ ഗ്രാവിറ്റി പരിശീലനം നേടുന്നത്.

കടപ്പാട് : നമ്മുടെ പ്രപഞ്ചം | Secrets of universe

You May Also Like

പഴയകാല ട്രെയിനുകൾക്ക് സ്റ്റിയറിംഗ് വീൽ പോലെ തോന്നിക്കുന്ന വീൽ ഉണ്ട്, എന്നാൽ ഇത് ഒരു സ്റ്റിയറിംഗ് വീൽ അല്ല, പിന്നെന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി പഴയകാല ട്രെയിനുകൾക്ക് സ്റ്റിയറിംഗ് വീൽ പോലെ തോന്നിക്കുന്ന വീൽ ഉണ്ട്.…

ബഹിരാകാശ പര്യവേഷണങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ സഹായിക്കുന്നു?

ബഹിരാകാശ ഗവേഷണ രംഗത്തെ ഒരു വന്‍ ശക്തിയായി നമ്മുടെ രാജ്യം വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഒരുപാട്…

ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കൊരു യാത്ര പോകാം [വീഡിയോ]

നമ്മളില്‍ പലരും നമ്മുടെ ചെറുപ്പകാലത്ത്‌ ബഹിരാകാശ യാത്ര നടത്തുന്നതിനെ കുറിച്ച് സ്വപ്നം കണ്ടവരാകാം. എന്നാല്‍ ഭൂരിപക്ഷം പേരുടെയും ആ സ്വപ്നം ഒരു സ്വപ്നമായി തന്നെ നിലനില്‍ക്കാറാണ് പതിവ്. നമുക്കെല്ലാം സ്വപ്നം കാണുന്നതിലും ഉയരത്തിലാണ് അതിനുള്ള ചെലവ് എന്നതാണ് സത്യം. എന്നാല്‍ നമ്മളിവിടെ പറയാന്‍ പോകുന്നത് ആ സ്വപ്നം ഒരു യൂട്യൂബ് വീഡിയോയിലൂടെ നമുക്ക് യാഥാര്‍ത്ഥ്യം ആക്കാം എന്നതാണ്. ഏതായാലും ബഹിരാകാശവും നമ്മളും തമ്മിലുള്ള ദൂരം ഇന്റര്‍നെറ്റ് നമുക്ക് കുറച്ചു തന്നതില്‍ നമ്മള്‍ നന്ദി പറയേണ്ടത് ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിനോടാണ്. സുനിത വില്യംസിനെ വെച്ച് നാസ എടുത്ത ഈ വീഡിയോയിലൂടെ നമുക്ക് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കൊരു വെര്‍ച്ച്വല്‍ യാത്ര തന്നെ പോകാം.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കൃത്യമായി അളക്കാൻ ലേസർ സാങ്കേതികവിദ്യ !

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കൃത്യമായിഅളക്കാൻ ലേസർ സാങ്കേതികവിദ്യ ! Msm Rafi (നമ്മുടെ പ്രപഞ്ചം)…