🕖 എഴു മുതൽ ഒൻപതു വരെ 🕘
Magnus M
സിനിമാനടി അനു(അനുരാധ)വിനെ കാണുക ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുക. അതിനായ് നഗരത്തിൽ എത്തിയതാണ് രണ്ടു ആരാധകർ ( ജഗതി – – ടി ജി രവി )അവളുടെ ബംഗ്ലാവിന്റെ ഗേറ്റ് കടക്കാൻ പോലും സെക്യൂരിറ്റി അനുവദിക്കുന്നില്ല.നിരാശയോടെ ആണെങ്കിലും കണ്ടിട്ടേ പോകു എന്നുറപ്പിച്ചു നഗരത്തിൽ തന്നെ കൂടി നഗരത്തിലൂടെ അവർ നടക്കുമ്പോൾ അതാ ചുവരിലെ പോസ്റ്റ്റിൽ തങ്ങളുടെ സ്വപ്നസുന്ദരി അനുവിന്റെ പോസ്റ്റ്ർ രണ്ടുപേരും പോസ്റ്റർ നോക്കി വെള്ളമിറക്കി. : സ്വപ്നമായി അനുവുമൊന്നിച്ചു ഒരു ഗാനം: [മാദളമൊട്ട് മാദകസത്ത് ]
മലയാള സിനിമയിലെ ഉദിച്ചു വരുന്ന ഗ്ലാമർ നായികയാണ് അനു ഒരു ഡേറ്റ്നായി പ്രൊഡ്യൂസർമാർ പിന്നാലെ നടക്കുന്നു. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സിനിമലോകത്തെ താരം ആയത് കഴിവ്കൊണ്ട് ആണെന്നു ഉപജാപജനങ്ങൾ പറയുന്നു എങ്കിലും “ശബ്ദം” എന്ന പത്രം അനുവിന്റെ സിനിമയിലെ ഉയർച്ചക്ക് പിന്നിലെ രഹസ്യഇടപാടുകളെ ആണ് എഴുതി ലോകത്തെ അറിയിക്കുന്നത്. അനു പെൺകുട്ടികളെ സിനിമ അഭിനയപ്രലോഭനം നൽകി ഉന്നതർക് കാഴ്ച വെച്ച് അതിൽ നിന്ന് സമ്പത് ഉണ്ടാക്കുന്നു എന്ന് പത്രം ആരോപിക്കുന്നു. ശബ്ദം റിപ്പോർട്ടറും ലേഖകനുമായ വേണു (രതീഷ്) മറ്റു പത്രറിപ്പോർട്ട്‌ർമാരെ പോലെ പണവും മദ്യവും പറ്റി സിനിമതാരങ്ങൾക് അനുകൂലമായി എഴുതി വിടുന്ന സ്വാഭാവക്കാരൻ ആയിരുന്നില്ല .
വേണുവിന്റെ അനുവുമായുള്ള അഭിമുഖത്തിലെ ചോദ്യങ്ങൾ എല്ലാം വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യ ജീവിതവും ആണെന്ന് മനസിലായിക്കിയ അനുവിന്റെ കണ്ണിലെ കരടായ് വേണു മാറി.
അനുവിന്റെ ചതിയിൽ പെട്ട പെൺകുട്ടികളുടെ അനുഭവങ്ങൾ വേണുവിനെ അസ്വസ്ഥനാക്കുന്നു. മറ്റാർക്കും ഇനി ഒരു അനുഭവം ഉണ്ടാകരുതെന്ന് കരുതി അനുവിന്റെ പിന്നിലെ രഹസ്യങ്ങളെ പിൻതുടരാൻ തുടങ്ങി. പ്രശസ്ത നിർമാതാവ് ആദിത്യ(ക്യാപ്റ്റൻ രാജു ) നുമായി അനുവിന് അടുപ്പം ഉണ്ടെന്നു വേണു കണ്ടെത്തി.
ആദിത്യന്റെ സിനിമകളിൽ അനുവിനെ നായികയാകുന്നതും മറ്റു ചിത്രങ്ങളിൽ ശുപാർശ ചെയ്യുന്നതും ഈ അടുപ്പം മൂലം ആണെന്ന് ശബ്ദത്തിൽ ലേഖനം വന്നു.അതോടെ ആദിത്യന്റെ മാന്യപരിവേഷത്തിന് കോട്ടം സംഭവിച്ചു. ഗുണ്ടകളെ അയച്ചു വേണുവിനെ വകവരുത്താൻ ശ്രമിച്ചു എങ്കിലും വേണു അതെല്ലാം തരണം ചെയ്തു. സമൂഹത്തിനു മുന്നിൽ മുഖംമൂടി തുറന്നു കാട്ടും എന്ന് അനുവിനോട് പരസ്യമായി ഭീഷണി മുഴക്കുന്നു .വേണുവിനെ അന്നെ ദിവസം സന്ധ്യക്ക് വീട്ടിലേക് വിളിച്ചു വരുത്തി മറ്റു പ്രലോഭങ്ങളിൽ വഴങ്ങാത്ത വേണുവിനെ ശരീരം കാണിച്ചു വരുതിയിലാക്കാൻ അനു ശ്രമിച്ചു എങ്കിലും അവളുടെ മുഖത്തടിച്ചു കൊണ്ട് അവിടെ നിന്നും വേണു ഇറങ്ങി പോയി.അടുത്ത ദിവസം നഗരം ഉണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ട് ആയിരുന്നു. ” സിനിമാനടി അനു കൊല്ലപെട്ടിരിക്കുന്നു ”
Sp (രാഘവൻ) യുടെ നേതൃത്വത്തിൽ ഉള്ള ഉന്നതസംഘം അവിടേക്കു തിരിച്ചു. വെടിയേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹത്തിനരികിൽ ഒരു പേന പോലീസ് കണ്ടെടുക്കുന്നു.
സിനിമനടി കൊലപാതക കേസ് അന്വേഷണ ചുമലത Ci മോഹൻ (എം ജി സോമൻ ) നു ആണ്.
പേനയിൽ നിന്നുള്ള വിരലടയാളം സുഹൃത് കൂടി ആയ വേണു ന്റെ ആണെന്ന് മോഹൻ കണ്ടെത്തുന്നു.
നിരപരാധി ആണെന്നുള്ള വേണുവിന്റെ അപേക്ഷ പരിഗണിച്ചു തത്കാലം ഒളിവിൽ നിൽക്കാൻ മോഹൻ പറയുന്നു.മോഹന്റെ മനഃപൂർവ്വമുള്ള അലംഭാവവും മന്ദഗതിയിലുള്ള അന്വേഷണവും കൊണ്ട്
മുഖ്യമന്ത്രി (അടൂർ ഭാസി) കേസ് ക്രൈം ബ്രാഞ്ച് നു വിടുന്നു.അനുവിനെ ഭീഷണിപെടുത്തിയതിനും
ദുരൂഹമായി പല തവണ വീടിന്റെ പരിസരത്ത് വെച്ച് കണ്ടതും സാക്ഷി മൊഴിയായ് തെളിവ് വരുന്നു.
പേനയിലെ വിരലടയാളവും പുറത്ത് വന്നതോടെ വേണുവിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിക്കുന്നു. ഈ കാര്യത്തിൽ മോഹൻ നിസ്സഹായനാണെന്നും അറിഞ്ഞ വേണു സ്വയം തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമം തുടങ്ങി.
നഗരത്തിന്റെ മറ്റൊരിടം ആളൊഴിഞ കെട്ടിടത്തിൽ ശങ്കരകുറുപ്പ് (ബഹദൂർ) ഒരാളെ കാണാൻ എത്തിയിരികുന്നു.തന്റെ മകളെ തട്ടികൊണ്ട് പോയെന്നും വിട്ട് കിട്ടാൻ പണം ആവശ്യപെടുന്നു എന്നും. പോലീസ് അവർക്കൊപ്പ്മാണെന്നും സഹായിക്കണമെന്നും പറയുന്നു. പണത്തിനു വേണ്ടി അസാധ്യകാര്യങ്ങൾ ചെയുന്ന ആനന്ദ്(മോഹൻലാൽ) ന് മുന്നിൽ ആണ് കുറുപ്പ് തന്റെ സങ്കടം അറിയുക്കുന്നത്. ആനന്ദ് കുട്ടിയെ മോചിപ്പിച്ചു കുറുപ്പിന് നൽകുന്നുഅടുത്ത ദിവസം
അജ്ഞാതമായ പണവും പിന്നാലെ വരുന്ന എഴുത്തും പ്രകാരം കൊല്ലപ്പെട്ട സിനിമനടി അനു വിന്റെ വീട്ടിൽ ഉള്ള ചില രഹസ്യരേഖകൾ കണ്ടെത്തുക എന്ന ദൗത്യം ആനന്ദ് ഏറ്റെടുക്കുന്നു.
ആനന്ദ് അനുവിന്റെ വീട്ടിൽ പരിശോധനക്ക് എത്തുന്ന സമയം വേണുവും അവിടെ എത്തുന്നു
മുൻപ് കണ്ടിട്ടില്ലാത്ത ആനന്ദ്നു അനു വിന്റെ കൊലയിൽ പങ്ക് ഉണ്ടെന്ന് ഉറപ്പിച്ചു വേണു ആനന്ദുമായി ഏറ്റുമുട്ടുന്നു. സംഘട്ടനത്തിനിടയിൽ അനുവിന്റെ തകർന്ന സിംഹത്തിന്റെ പ്രതിമയിൽ നിന്നും കുറച്ചു ഫോട്ടോസും. വിഡിയോ കാസറ്റകളും അവർക്ക് ലഭിക്കുന്നു .നിരപരാധിയായ താൻ ഈ കൊലകേസ് ഇൽ പ്രതി ആണെന്നും താനല്ല അത് ചെയ്തത് എന്നും സത്യം തെളിയിക്കാൻ ഉള്ള ശ്രമങ്ങൾ ആണെന്നും ആനന്ദ് നോട് വേണു പറയുന്നു .വേണു വിന്റെ നിരപരാധിത്വം തെളിയിക്കാൻ ഒന്നിച്ചു ശ്രമിക്കാം എന്ന് ആനന്ദ് വാക്ക് നല്ക്കുന്നു. തുടർന്ന് ഇരുവരുടെയും ചേർന്നുള്ള പരിശോധന യിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച് കൊല നടന്നത് എഴിനും ഒൻപതിനും ഇടക്ക് ഉള്ള സമയം ആണെന്നു മനസ്സിലാകുന്നു.
അനുവിനോട് ശത്രുത ഉള്ളവരിൽ വേണു വീട്വീട്ടിറങ്ങിയ “ഏഴു മുതൽ ഒൻപതു വരെ ” സമയത്തിനുള്ളിൽ അവിടെ എത്തിയ അജ്ഞാതനായ കൊലയാളിക്കായ് അവർ അന്വേഷണം ആരംഭിക്കുന്നു.
ഇന്റർവെൽ—
ഫോട്ടോയിലെ വ്യക്തികളിൽ ആദ്യം കണ്ടെത്തിയത് മറ്റൊരു സിനിമനടി മാലിനി (ജയമാലിനി)യെ യാണ് ചോദ്യം ചെയ്യലിൽ തന്റെ സിനിമയിലെ അവസരങ്ങൾ ഒക്കെ ഇല്ലാതെ ആക്കി ഫീൽഡിൽ നിന്നും പുറത്ത് ആകിയ അനുവിനോട് മാലിനി ക്ക് ശത്രുത ഉണ്ട് [ ഫ്ലാഷ്ബാക്ക് ഷൂട്ടിംഗ് സോങ് : ഹേയ് ബട്ടർഫ്ലൈ ] ആദിത്യനും താനും ചേർന്നുള്ള കിടപ്പറ രംഗങ്ങൾ വിഡിയോ ക്യാമറയിൽ പകർത്തി ആദിത്യനെ ബ്ലാക്ക് മെയിൽ ചെയ്തു സിനിമയിൽ അവസരങ്ങൾ നേടുക ആയിരുന്നു അനു. അതോടെ അനുവിനെ വക വരുത്താൻ ഇരുവരും തീരുമാനിച്ചു. വേണു വീട്ടിൽ നിന്ന് പോയ സമയം അനുവറിയാതെ വീട്ടിൽ കടന്നു മദ്യത്തിൽ വിഷം ഒഴിച്ച് വെച്ചു എങ്കിലും. മറ്റൊരാൾ അവിടെ എത്തിയ കൊണ്ട് അവർ സ്ഥലം വിടുകയാണ് ഉണ്ടായത് എന്ന് ആദിത്യനും മാലിനി യും ആനന്ദി നോടും വേണുവിനോടും പറയുന്നു. അനുവിന് അഭിനയത്തിന്റെ മറവിൽ ബ്ലു ഫിലിം നിർമാണമുണ്ടെന്ന കണ്ടെത്തൽ
തുടർ അന്വേഷണം അനുവിനെ സിനിമയിൽ എത്തിച്ച സംവിധായാകനിലും, കാമുകൻ ലും എത്തി എങ്കിലും മിനിറ്റുകൾ മാത്രമേ അവിടെ ആ സമയം ഉണ്ടായിരുന്നുള്ളു എന്നറിയാൻ കഴിഞ്ഞു.
രണ്ടു ആരാധകർ അവിടെ സ്ഥിരം ശല്യം ആയിരുന്നു എന്ന് കണ്ടെത്തുന്നു. അവരെ കണ്ടെത്തി ചോദ്യം ചെയ്തപോൾ സംഭവം ദിവസം അവിടെ അവർ ചെന്നപ്പോൾ വളരെ വേഗം ഒരു വാഹനം പുറത്തേക് പോയെനും ഒരു പ്രതേക ശബ്ദം പുറപ്പെടുവിക്കുന്ന ബുള്ളറ്റ് ആണെന്നും പറയുന്നു.അജ്ഞാത വാഹനം തേടി ഉള്ള അവരുടെ യാത്ര ചെന്നെത്തിയത് വാഹന ഉടമ മോഹനിലാണ്. രക്ഷപെടാൻ ശ്രമിക്കുന്ന മോഹനെ സംഘട്ടനത്തിനൊടുവിൽ കീഴ്പ്പെടുത്തുന്നു. പണം ആവശ്യപെട്ടുള്ള തന്റെ ഭീഷണി അനു തള്ളികളഞ്ഞത് മൂലം ഉള്ള വൈരാഗ്യമാണ് കൊലക്ക് പ്രേരണ ആയത് എന്ന് മോഹൻ പറഞ്ഞു എങ്കിലും മാലിനിയുടെ മൊഴിയിൽ ആ സമയം വീട്ടിലേക് വന്നത് ഒരു കാർ ആണെന്നതിനാൽ.
മോഹൻ ഒറ്റക് അല്ല കൊല ചെയ്തത് മറ്റൊരാൾ കൂടി ഉണ്ടെന്നു അവർ ഉറപ്പിച്ചു. അതിനായ് അനുവിന്റെ വീട് അരിച്ചു പെറുക്കി അവിടെ നിന്നും ലഭിച്ച വിഡിയോ കാസറ്റ്കളിൽ ഒരെണ്ണത്തിൽ അനുവിന്റെ കൊലയാളി ഉണ്ടായിരുന്നു. മന്ത്രി തോമസ് (കെ പി ഉമ്മർ) തന്റെ ഒപ്പം ഉള്ള കിടപ്പറ രംഗങ്ങൾ മകനോട് ഒപ്പം ലോകത്തെയും കാണിക്കുമെന്ന് അനു തോമസ്നെ ഭീഷണിപെടുത്തി പണം വാങ്ങികൊണ്ടിരുന്നു.
ഇത്തവണ അനുവിന്റെ ആവശ്യം തോമസ് ന്റെ മരുമകൾ ആകുക എന്നത് ആണ്. തുടർന് കാസറ്റ് ഭീഷണി തുടർന്നപോൾ വക വരുത്താൻ ആയി വിശ്വസ്ഥനായ മോഹനെയും കൂട്ടി അവിടെ എത്തി കൊലപെടുതുകയായിരുന്നു എന്നും പ്രതിയായ് ആരോപികപെട്ട വേണുവിന് മേൽ കുറ്റങ്ങൾ എല്ലാം കെട്ടിവെക്കുക ആയിരുന്നു ലക്ഷ്യമെന്നും തോമസ് കുറ്റസമ്മതം നടത്തി. ഇരുവരും അറസ്സിലാകുന്നു . വേണുവിന്റെ നിരപരാധി ത്വം തെളിയിക്കാൻ സഹായിച്ചത് സിനിമനടി കൊലകേസ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് നിയോഗിച്ച ഉദ്യോഗസ്സ്ഥനാണെന്ന് ആനന്ദ് എന്ന സത്യവും വേണു അറിയുന്നു.
[[ഇരുപത്തിമൂന്നു വർഷംമുൻപ് കണ്ട ചിത്രം ആയത് കൊണ്ട് കഥാപാത്രങ്ങളുടെ പേരിലും/ സീനുകളിലും ചിലപ്പോൾ മാറ്റം ഉണ്ടാകാം പക്ഷേ ഓർമയിൽ ഇങ്ങനെ ആണെന്ന് ആണ് വിശ്വാസം ]]
🔺 ഷാനവാസ്, (ഗസ്റ്റ്) ഭാസി,(ഗസ്റ്റ്), ബഹദൂർ(ഗസ്റ്റ്), പ്രതാപചന്ദ്രൻ, സി ഐ പോൾ, അരുണ , മാധുരി, ചിത്ര(ഗസ്റ്റ്), മീനു, ഭാഗ്യലക്ഷ്മി, മറ്റു താരങ്ങൾ ചെറിയ റോളിൽ പോലും പ്രശസ്തനടിനടൻമാർ വരുന്നു എന്ന പ്രതേകതയാണ് സിനിമക്ക് ഉള്ളത്