Zodiac (2007)

Ajmal NisHad

1969 മുതൽ അമേരിക്കയിൽ അരങ്ങേറിയ ആരെയും ഞെട്ടിക്കുന്ന തരത്തിൽ ഉള്ള, ഇന്നും ചുരുള് അറിയാത്ത സോഡിയാക് കില്ലറിന്റെയും അയാളുടെ ചെയ്തികളെയും പറ്റിയുള്ള സിനിമ അനുഭവം,അതാണ് സോഡിയാക് എന്ന സിനിമ രാത്രി കാലങ്ങളിൽ ഒറ്റക്ക് കിട്ടുന്നവരെ മൃഗയമായി കൊല്ലുന്ന അതിൽ ആനന്ദം കണ്ടെത്തുന്ന തന്റെ ആനന്ദം കത്തുകളിലൂടെയും ഫോണുകളിലൂടെയും ഒക്കെ പത്ര പ്രവർത്തകരെയും അധികൃതരെയും ഒക്കെ അറിയിക്കുന്ന സോഡിയാക് പസ്സിൽ ഉണ്ടാക്കി വെല്ലുവിളിക്കുന്ന സീരിയൽ കില്ലർ ആണ് സിനിമയിലെ നായകൻ. ഒരിക്കൽ പോലും മുഖം കാണിക്കാതെ അയാൾ സ്‌ക്രീനിൽ കൊണ്ട് വരുന്ന ഇമ്പാക്ട് ഉണ്ട് ഒരു പത്ര സ്ഥാപനത്തിലെ കാർട്ടൂണിസ്റ്റിന്റെയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിലൂടെയും ആണ് സിനിമ മുന്നോട്ട് പോകുന്നത്. യഥാർത്ഥ സംഭവങ്ങൾ മാക്സിമം ഡീറ്റെയിൽസ് ആയി സംവിധായകൻ എടുത്തു വെക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സ്‌ ഒക്കെ നൽകുന്ന അനുഭവം കണ്ടു തന്നെ അറിയേണ്ടത് തന്നെയാണ്.

അഭിനേതാക്കളുട കിടിലൻ പെർഫോമൻസും കിടിലൻ സ്ക്രിപ്റ്റും മേക്കിങ്ങും ഒക്കെയായി ഗംഭീരമൊരു അനുഭവം ആണ് സിനിമ സമ്മാനികുന്നത്. സിനിമയിൽ വരുന്നൊരു ബേസ്മെന്റ് സീൻ ഉണ്ട്, എത്രയൊക്കെ പ്രതീക്ഷിച്ചു ഇരുന്നാലും ആ ഒരു സീൻ നിങ്ങളെ ടെൻഷൻ ആക്കിയിരിക്കും, അമ്മാതിരി ഒരു ഐറ്റം ആണ്. സീരിയൽ കില്ലർ സിനിമകൾ തേടി കണ്ടു പിടിച്ചു കാണുന്ന എനിക്ക് മിസ്സ്‌ ആയിപോയ ഒരു ഐറ്റം ആയിരുന്നു ഇത്. From the makers of se7en, ആ ഒരു ടാഗ് മതിയായിരുന്നു എനിക്ക് ഈ സിനിമ കാണാൻ. റിയൽ ലൈഫ് സംഭവങ്ങൾ ബേസ് ചെയ്ത സ്റ്റോറി ആയതു കൊണ്ട് തന്നെ വളരെ സ്ലോയിൽ ആണ് സിനിമ സഞ്ചരിക്കുന്നത് അത് കൊണ്ട് എല്ലാർക്കും പറ്റിയ കാപ്പി ആകുമോ എന്നറിയില്ല മികച്ച അനുഭവം.

Leave a Reply
You May Also Like

“നേരത്തെ ഉണ്ടായിരുന്ന ആ മോശം സ്വഭാവം പൂർണമായും മാറ്റി”

സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിച്ചത്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ…

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും !

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും ! വേറിട്ട വേഷപ്പകർച്ചയോടെ പ്രേക്ഷകരെ നിരന്തരം അത്ഭുപ്പെടുത്തുന്ന നടനാണ്…

പ്രണയം വീട്ടിൽ പറയാൻ പേടിയായിരുന്നു. തൻറെ പ്രണയത്തെ കുറിച്ച് മനസ്സുതുറന്ന് ശ്രുതി രാമചന്ദ്രൻ.

മലയാളസിനിമ ആരാധകർക്കിടയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രുതി രാമചന്ദ്രൻ. സംവിധായകൻ രഞ്ജിത്ത് ആയിരുന്നു ശ്രുതിയെ മലയാളസിനിമയിലേക്ക് പരിചയപ്പെടുത്തിയത്.

കിച്ച സുദീപ് -അമലാപോൾ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹെബ്ബുലി’ ഇനി തെലുങ്കിലും

കന്നഡ സ്റ്റാർ ഹീറോ സുദീപിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹെബ്ബുലി’ ഇപ്പോൾ തെലുങ്കിൽ റിലീസ് ചെയ്യാൻ…