Gokul Raj
കുറെ നാളുകൾക്ക് ശേഷം വീണ്ടും എഴുതുന്നു…ഇന്ന് ഞാൻ കഴിഞ്ഞ 2 ദിവസങ്ങളിലായി കണ്ട സോമ്പി മൂവികളെ കുറിച്ചാണ് എഴുതുന്നത്…ഒരുവിധം കാര്യപ്പെട്ട സോമ്പി സിനിമകൾ എല്ലാം കണ്ടുകഴിഞ്ഞു എന്നു വിശ്വസിച്ചിരുന്ന എന്റെ അടുത്തേക്ക് അപ്രതീക്ഷിതമായിട്ടാണ് കുറച്ചു അധികം പറഞ്ഞുകേൾക്കാതിരുന്ന പേരുകൾ വരുന്നത്…കുറച്ചു സോമ്പി സിനിമകൾ നിങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ…
1. Cooties (2014) Horror/Comedy
കുറെ തലത്തെറിച്ച പിള്ളേരുള്ള ഒരു കൂതറ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്ന നായകൻ.എന്നാൽ അതേ ദിവസം തന്നെ ആ സ്കൂളിലെ ഭക്ഷണത്തിൽ നിന്നും ഒരു കുട്ടിക്ക് വൈറസ് ബാധയുണ്ടാകുന്നു ശേഷം മറ്റുകുട്ടികളെയെല്ലാം ആക്രമിക്കാൻ തുടങ്ങുന്നതും സ്കൂൾ മുഴുവൻ ചോരകളമായി മാറുകയും ചെയ്യുന്നു.അത്രയേറെ സീരിയസ് ആയുള്ള അവസ്ഥയെ മുഴുവനായും കോമഡി ചേർതാണ് ചിത്രത്തിൽ മുഴുവൻ കാണിക്കുന്നത്…സാധാരണയിൽ നിന്നും മാറി ഇവിടെ സോംബികൾ ആയി മാറുന്നത് മുഴുവൻ കുട്ടികൾ ആണ്….മികച്ച അനുഭവം❤️👍
2. Scouts Guide to the Zombie Apocalypse (2015) Horror/Comedy
സ്കൗട്ടിൽ ഉള്ള മൂന്ന് ചെറുപ്പക്കാർ..എന്നാൽ അതിൽ ഒരാൾക്ക് മാത്രമാണ് ഇപ്പോഴും ഒരു സ്കൗട്ട് ആയി നിൽക്കുന്നതിൽ അഭിമാനവും താൽപര്യവും ഉള്ളത് ബാക്കി രണ്ടുപേരും തന്റെ കൂട്ടുകാരന്റെ സന്തോഷത്തിന് വേണ്ടി മാത്രം ഇപ്പോഴും കൂടെ നിൽക്കുന്നു എന്ന് മാത്രം…
അതിനിടയിൽ നടക്കുന്ന മറ്റുചില പ്രശ്നങ്ങൾക്കും എല്ലാം ഇടയിലൂടെ അവിടെ ഒരു സോമ്പി ഔട്ബ്രേക്ക് ഉണ്ടാകുന്നു…അവരുടെ നിലനിൽപ്പിന് വേണ്ടി മാത്രം അത്രയും കാലം സ്കൗട്ടിൽ നിന്ന് പഠിച്ചതും നേടിയെടുത്തതുമായ കഴിവുകൾ ഉപയോഗിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രം..ഒരു മുഴുനീള കോമഡി ചിത്രമാണ് സ്കൗട്ട്സ്.ഒരു പക്കാ എന്റർടൈന്മെന്റ് ഐറ്റം…❤️
3. Warm Bodies (2013) Romance/Horror
8 വർഷമായി സോമ്പിയായി ജീവിക്കുന്ന നായകൻ.ഒരു എയർപോർട്ട് മുഴുവൻ സോമ്പികളാൽ നിറഞ്ഞിരിക്കുന്നു.അങ്ങനെ കൂട്ടമായി ഇരകളെ തേടി ഇറങ്ങുന്ന നായകനും മറ്റു സോമ്പികളും കുറച്ചു മനുഷ്യരെ കിട്ടുന്നു…എന്നാൽ അതിൽ ഉണ്ടായിരുന്ന നമ്മുടെ നായികയെ കണ്ട മാത്രയിൽ തന്നെ നമ്മുടെ നായകൻ സോമ്പിക്ക് അവളോട് പ്രണയം തോന്നുന്നു…മറ്റുള്ള സോംബികളിൽ നിന്നും അവളെ രക്ഷിച്ചു തന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നു….ശേഷം ഉള്ള രസകരമായ സംഭവങ്ങളാണ് ചിത്രം മുഴുവൻ…മികച്ച ഒരു അനുഭവം❤️👍
4. The Rezort (2015) Horror/Thriller
ലോകം മുഴുവൻ സോമ്പി വയറസ് പടർന്നു പിടിച്ചു.മനുഷ്യരും സോമ്പികളും തമ്മിലുള്ള യുദ്ധത്തിൽ അങ്ങനെ മനുഷ്യൻ തന്നെ ജയിച്ചു.ലോകത്തിലുള്ള എല്ലാ സോംബികളെയും തുടച്ചു നീക്കിയെങ്കിലും കുറച്ചധികം സോമ്പികളെ ഒരു ദ്വീപിൽ ബാക്കി വെച്ചിട്ടുണ്ടായിരുന്നു.തങ്ങളുടെ കുടുംബത്തെ മുഴുവൻ നശിപ്പിച്ച സോമ്പികളെ കൊല്ലാൻ മനുഷ്യർക്ക് ഒരവസരം! അതായിരുന്നു ആ ദ്വീപിലെ റിസോർട്ടിന്റെ ലക്ഷ്യം…വലിയ ഒരു ദുരന്തം കഴിഞ്ഞതിന്റെ നടുക്കത്തിൽ മാനസിക സമ്മർദ്ദം നേരിടുന്ന പലർക്കും ഡോക്ടർമാർ ആ ദ്വീപിലേക്ക് വഴിയൊരുക്കി…അങ്ങനെ ആ റിസോർട്ടിലേക്ക് യാത്ര പുറപ്പെടുന്ന ഒരു കൂട്ടം ആളുകളും….അവിടെ എത്തിയ ശേഷം നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.പതിയെ തുടങ്ങി പിന്നീട് ത്രില്ലിംഗ് ആയി ചിത്രം മാറുന്നു.മികച്ച അനുഭവം നൽകിയ ചിത്രം❤️👍
5. The Night Eats The World (2018) Horror/Thriller
തന്റെ മുൻ കാമുകിയുടെ വീട്ടിൽ എത്തിയ കാമുകൻ ചെന്ന് കയറിയത് ഒരു വലിയ പാർട്ടിക്ക് ഇടയിലേക്ക് ആയിരുന്നു.തന്റെ സ്വന്തം പാട്ടിന്റെ കേസ്സെറ്റുകൾ അവളിൽ നിന്നും വാങ്ങാൻ പോയ നായകനെ അകത്തു റൂമിൽ ഇരിക്കാനും താൻ വരാമെന്നും കുറച്ചു സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞു മുൻ കാമുകി ഒരു റൂമിലേക്ക് പറഞ്ഞയക്കുന്നു…റൂമിൽ എത്തിയ നായകൻ ചില ശാരീരിക അസ്വസ്ഥകൾ കാരണം മയങ്ങി പോകുന്നു…നേരം വെളുത്തു റൂമിൽ നിന്നും പുറത്തിറങ്ങിയ അയാൾ കണ്ടത് മറ്റൊന്നായിരുന്നു…ആളുകൾ മുഴുവൻ സോംബികൾ ആയിരിക്കുന്നു..എവിടെയും രക്തമയം…ആ ഒരു അപർട്മെന്റിൽ അയാൾ തനിച്ചാവുന്നു.ഒരാൾക്ക് ഒറ്റക്ക് ഒരു അപർട്മെന്റിൽ എത്രകാലം താമസിക്കാൻ സാധിക്കും അയാൾക്ക് എന്തിനെയെല്ലാം നേരിടേണ്ടിവരും..ഒറ്റപ്പെടൽ എത്രത്തോളം ഭയാനകമാണ് എന്നെലാം ചിത്രം കാണിച്ചു തരുന്നു.ഒരു ആളിൽ തന്നെ കേന്ദ്രീകരിച്ചുള്ള ചിത്രമായതിനാൽ പലർക്കും എത്രത്തോളം ഇഷ്ടപ്പെടും എന്ന് അറിയില്ല.
6. Life After Beth (2014) Horror/Comedy
നമ്മൾക്ക് അത്രയേറെ പ്രിയപ്പെട്ടവർ ആരെങ്കിലും അകാലത്തിൽ മരണപ്പെട്ടാൽ അവർ തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല…അത്രമാത്രമേ ഇതിലെ നായകനും ആഗ്രഹിച്ചോളൂ🤣അത് ഇത്രമാത്രം വലിയ പണിയായിരിക്കും എന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…തന്റെ കാമുകിയുടെ മരണത്തിൽ ആകെ തകർന്നിരിക്കുകയാണ് നമ്മുടെ നായകൻ..നായിക തന്നോട് പറയാതെ മലകയറാൻ ഒറ്റക്ക് പോവുകയും അവിടുന്ന് പാമ്പുകടിയേറ്റ് മരണപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു ദിവസം തന്റെ കാമുകിയുടെ വീട്ടിലേക്ക് പോകുന്ന നായകൻ അവളെ അവിടെ വെച്ചു കാണുന്നു..അവളുടെ അച്ഛനും അമ്മയും ആദ്യം കുറെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവൻ അത് കണ്ടുപിടിച്ചു…യേശുവിനെപോലെ തന്റെ മകൾ ഉയിർത്തെഴുന്നേറ്റു എന്നാണ് അവർ പറഞ്ഞത്…ആദ്യം പേടി തോന്നിയെങ്കിലും തന്റെ കാമുകിയെ കിട്ടിയ സന്തോഷത്തിൽ അതെല്ലാം അവൻ മറക്കുന്നു…കഥ ഇനിയാണ് ആരംഭിക്കുന്നത്😂😂പിന്നീട് ഉള്ളതൊക്കെ കണ്ടറിയേണ്ട കാര്യങ്ങളാണ്…❤️👍