പണി കൃഷിവകുപ്പിൽ ക്ളാർക്ക്, സൈഡ് ബിസിനസ് സൂമ്പാ ഡാൻസ് പഠിപ്പിക്കൽ, നഗ്നചിത്രം പകർത്തൽ, വൈഫ് എക്സ്ചേഞ്ച്

483

കൃഷിവകുപ്പിൽ ക്ളാർക്കായ യുവാവ് ”സൂമ്പാ കൃഷി”യിലൂടെ സമ്പാദിച്ചത് നിരവധി യുവതികളുടെ നഗ്‌നചിത്രങ്ങൾ. സൂമ്പാ ഡാൻസ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയിച്ചു വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തിയ വിരുതനെ പോലീസ് പൊക്കി. കാഞ്ഞിരംപാറ സ്വദേശിയായ സനു ആണ് നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയത്.വലയിലാക്കുന്ന പെൺകുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറയുന്നു. പരിശീലനത്തിന് എത്തുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇയാൾ വലയിൽ വീഴ്ത്തിയിരുന്നത്.

പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. സനുവിന്റെ വീട്ടിൽ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.തിരുവനന്തപുരത്തെ പ്രമുഖർ ഉൾപ്പടെ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. സനുവിന്റെ ഇരയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് സംഭവങ്ങൾ പുറംലോകം അറിയുന്നത്.

വിവാഹമോചിതനായ സനുവിന് മൂന്ന് കുട്ടികളുണ്ട്. കൃഷി വകുപ്പിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ഇയാൾ പാർട്ട്‌ടൈമായാണ് സൂമ്പാ ”കൃഷി”യും നടത്തിയിരുന്നത്. തടി കുറയക്കുന്നതിനും ശരീരം ഷേപ്പിലാക്കുന്നതിനുമായുള്ള പരിശീലനമാണ് സൂമ്പാ പരിശീലനം. വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറയുന്നു. വിവാഹമോചിതനായ സനുവിന് മൂന്ന് കുട്ടികളുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്