ന്യൂദൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ആന്റണി രാജുവിന് മൂന്നുവർഷം തടവും 10000 രൂപ പിഴയും വിധിച്ചത്. ഈ വിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജു മുന്നേ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതോടെ […]
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
D
DoolNewsSource Link
about 3 hours ago
