ന്യൂദൽഹി: ശബരിമല കേസിൽ വാദം കേൾക്കവേ അപ്രസക്ത വാദങ്ങൾ അവതരിപ്പിച്ചതിന് ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി. ബി.ജെ.പി നേതാവും കോടതിയിൽ സംഘപരിവാറിനുവേണ്ടി സ്ഥിരമായി വാദിക്കാറുമുള്ള അഡ്വ. അശ്വനി കുമാർ ഉപാധ്യായയെയാണ് കോടതി ശാസിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ വാദം പരിമിതപ്പെടുത്താൻ ഒമ്പതംഗ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. രാമായണം, വിഷ്ണു പുരാണം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങളെ കോടതിയിൽ ഉയർത്തിക്കാണിച്ചും, ഹിന്ദു ധർമം മറ്റു മതങ്ങളെക്കാൾ വലുതാണെന്ന് പറഞ്ഞുമാണ് അശ്വനി കുമാർ കേസിൽ വാദങ്ങൾ ഉയർത്തിയത്. ഇതോടെ കോടതി ഇടപെടുകയായിരുന്നു. മതങ്ങളാണ് […]
ഒരു മതവും മറ്റൊന്നിനെക്കാൾ ശ്രേഷ്ഠമല്ല; ശബരിമല കേസിൽ ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി
D
DoolNewsSource Link
about 4 hours ago
