കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ആംഗ്രിഷ് രഘുവംശിക്ക് പിഴ ചുമത്തി ബി.സി.സി.ഐ. ഐ.പി.എല്ലിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്. ക്രിക്കറ്റ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 2.2 രഘുവംശി ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. മാച്ച് ഫീയുടെ 20 ശതമാനമാണ് രഘുവംശി പിഴയായി ഒടുക്കേണ്ടത്. ഒരു ഡിമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിനെതിരായ നടപടി. […]
നാണംകെട്ട് പുറത്തായതിനൊപ്പം തിരിച്ചടിയും; രഘുവംശിക്ക് ശനിദശ
D
DoolNewsSource Link
about 3 hours ago
