പാട്‌ന: ബീഹാര്‍ ഡി.ജെ.പി വിനയ്കുമാര്‍ പുറത്തിറക്കിയ പൊലീസുകാര്‍ക്കുള്ള പുതിയ ഉത്തരവ് വിവാദത്തില്‍. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തിലകം ചാര്‍ത്തുന്നതും അമിതമായ മേക്കപ്പ് ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ടാണ് ഡി.ജി.പി ഉത്തരവിറക്കിയത്. പൊലീസ് സേനയുടെ ഔദ്യോഗികമായ അച്ചടക്കവും യൂണിഫോമിലെ ഏകരൂപതയും നിലനിര്‍ത്താനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്തരത്തില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പൊലീസ് മാനുവലിന്റെ ലംഘനമാണെന്നും നിര്‍ദേശം അംഗീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘പൊലീസ് സേന ഒരു പ്രോഫഷണല്‍ ഇമേജ് നിലനിര്‍ത്തണം. ഡ്യൂട്ടിയിലിരിക്കുമ്പോഴും യൂണിഫോമിലായിരിക്കുമ്പോഴും നെറ്റിയില്‍ […]
പൊലീസുകാര്‍ക്കിനി തിലകവും മേക്കപ്പും വേണ്ട; വിവാദ നിര്‍ദേശവുമായി ബീഹാര്‍ ഡി.ജി.പി
D
DoolNewsSource Link
about 4 hours ago
