കാസര്‍ഗോഡ്: മുള്ളേരിയ കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കാറഡുക്ക വാര്‍ഡുകളില്‍ ബോക്‌സൈറ്റ് ഖനനം നടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യമതില്‍ തീര്‍ക്കാന്‍ ഒരുങ്ങി സി.പി.ഐ.എം. മെയ് ഒന്നിന് വൈകിട്ട് ആറിനായിരിക്കും പ്രതിഷേധമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖനനം നടത്തായി രേഖപ്പെടുത്തിയ കാടകം പതിമൂന്നാംമൈലില്‍ സംസ്ഥാനപാതയോട് ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുക. കാളിദാസ ക്ലബ് പരിസരത്ത് വൈകിട്ട് അഞ്ചിന് സമരസമിതി രൂപീകരണവുണ്ടാകും. പ്രദേശത്ത് ഖനനം നടത്താന്‍ കേന്ദ്ര – സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ ചേര്‍ന്ന് സര്‍വേ പൂര്‍ത്തിയാക്കുകയും ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയും […]
ബോക്‌സൈറ്റ് ഖനനത്തിനെതിരെ മെയ് ഒന്നിന് മനുഷ്യമതിലുമായി സി.പി.ഐ.എം
D
DoolNewsSource Link
about 3 hours ago
