ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബർഗി ഡാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് അഞ്ച് വയസ്സുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കാണാതായ ഒരാൾക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കാണാതായ ഖമരിയയിലെ ഓർഡനൻസ് ഫാക്ടറി ജീവനക്കാരനായ കാമരാജിനായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് ബർഗി പോലീസ് പി.ടി.ഐയോട് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അപകടത്തിൽ പെട്ട ബോട്ട് 20 വർഷം പഴക്കമുണ്ട്, സംസ്ഥാന […]
മധ്യപ്രദേശ് ബർഗി ഡാം ബോട്ട് അപകടം; മരണം 12 ആയി, തിരച്ചിൽ ഇപ്പോഴും തുടരുന്നു
D
DoolNewsSource Link
about 4 hours ago
