തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. വിജയിച്ച എം.എൽ.എ മാരുടെയും അഭിപ്രായം തേടുമെന്നും ഹൈക്കമാന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അവർ പറഞ്ഞു. ‘പൊതുജനം വോട്ടുചെയ്തു, അവർ ഞങ്ങളെ വിശ്വസിച്ചു അവർക്ക് ഞങ്ങളിൽ പ്രതീക്ഷയുണ്ട്, പ്രതീക്ഷകയ്‌ക്കൊത്ത ഒരു തീരുമാനവുമായി ഞങ്ങൾ എത്തും, കേരളത്തിന്റെ ഭാവിക്കായി ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യും,’ ദീപാദാസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ കോൺഗ്രസിന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും വിജയിച്ച എം.എൽ.എ മാരുടെ അഭിപ്രായം തേടി […]
മുഖ്യമന്ത്രി ചർച്ചകളിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടി ദീപാദാസ് മുൻഷി
D
DoolNewsSource Link
about 3 hours ago
