സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ വന്‍ ഹിറ്റാകാന്‍ സാധ്യതയുള്ള ചിത്രമായാണ് പലരും ദൃശ്യം 3യെ കണക്കാക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം തിയേറ്ററില്‍ മിസ്സായ രണ്ടാം ഭാഗത്തിന്റെ സകല ക്ഷീണവും ദൃശ്യം 3യിലൂടെ തീര്‍ക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ടീസര്‍ റിലീസിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററാണ് പുറത്തുവിട്ടത്. ഏപ്രില്‍ 29ന് ടീസര്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ടീസര്‍ പുറത്തുവരുന്നതോടെ ഇപ്പോഴുള്ള ഹൈപ്പ് ഇരട്ടിയാകുമെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. […]
വാഴയെ വെട്ടി അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകുമെന്നല്ലേ ഈ പോസ്റ്ററിന്റെ അര്‍ത്ഥം? ദൃശ്യം 3 പുതിയ പോസ്റ്റര്‍ ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ
D
DoolNewsSource Link
about 2 hours ago
