BoolokamBoolokam
ഇങ്ങനെയുമുണ്ടോ മനുഷ്യർ?? ആർഎംപി  പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മനുഷ്യ വിസർജ്യം തള്ളി

ഇങ്ങനെയുമുണ്ടോ മനുഷ്യർ?? ആർഎംപി  പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മനുഷ്യ വിസർജ്യം തള്ളി

J
Janam TVSource Link
കോഴിക്കോട്: തൂണേരിയിൽ ആർഎംപി  പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മനുഷ്യ വിസർജ്യം തള്ളി. തൂണേരി പട്ടാണിയിലെ തുമ്പോളി പോയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് മനുഷ്യ വിസർജ്യം തള്ളിയത്. ആർ എം പി പ്രവർത്തകനാണ് മനോജ്‌. തെരഞ്ഞെടുപ്പു കാലത്തു യുഡിഫിന് വേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് വിസർജ്യം തള്ളിയതിന് കാരണമെന്ന് ആർഎംപി ആരോപിച്ചു ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. കുടുംബം നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ കിണറിൽ നിന്നാണ് മനോജനും  സമീപത്തെ രണ്ട് കുടുംബങ്ങളും കുടിവെള്ളമെടുത്തിരുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇങ്ങനെയുമുണ്ടോ മനുഷ്യർ?? ആർഎംപി  പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മനുഷ്യ വിസർജ്യം തള്ളി - Janam TV | Boolokam