BoolokamBoolokam
കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം: പത്ത് പേര്‍ക്ക് പരുക്ക്

കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം: പത്ത് പേര്‍ക്ക് പരുക്ക്

J
Janam TVSource Link
കൊല്ലം: കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരുക്കേറ്റു. കൊല്ലം ആയൂരിലാണ് അപകടം. കാറിലും ബസിലും സഞ്ചരിച്ചവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍ സഞ്ചരിച്ച മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. ആയൂര്‍ വഞ്ചിപ്പേട്ടയിലാണ് അപകടമുണ്ടായത്. ആയൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസും കൊട്ടാരക്കരയില്‍ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസില്‍ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!