ബംഗളൂരു: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ(30), ഭാര്യാമാതാവ് മുനീറ(45), സിദാൻ (3) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. കാർ ഓടിച്ചിരുന്ന മുനീറും ഭാര്യാമാതാവ് മുനീറയും തൽക്ഷണം മരിച്ചതായാണ് വിവരം. അപകടത്തിൽ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുണ്ടൽപേട്ടിൽ വാഹനാപകടം;കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന മൂന്ന് മലയാളികൾ മരിച്ചു
J
Janam TVSource Link
about 3 hours ago