BoolokamBoolokam
തെൻമല വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി: മരത്തിൽ ദ്രവിച്ച കയറും

തെൻമല വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി: മരത്തിൽ ദ്രവിച്ച കയറും

J
Janam TVSource Link
കൊല്ലം: തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്. സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് പൊലീസ് വിലയിരുത്തി. ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് നിഗമനം. തെൻമല പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!