BoolokamBoolokam
മംഗളാദേവി ഉത്സവത്തിനിടെ ഇടിമിന്നല്‍: പോലീസുകാരനടക്കം 11 പേര്‍ക്ക് പരിക്ക്

മംഗളാദേവി ഉത്സവത്തിനിടെ ഇടിമിന്നല്‍: പോലീസുകാരനടക്കം 11 പേര്‍ക്ക് പരിക്ക്

J
Janam TVSource Link
ഇടുക്കി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്ര പൗര്‍ണ്ണമി ഉത്സവത്തിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഇടിമിന്നലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കാനനപാതയിലെ ഒന്‍പതാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും തമിഴ്നാട് സ്വദേശികളായ തീര്‍ത്ഥാടകരുമടക്കം 11 പേര്‍ക്കാണ് പരിക്കേറ്റത്. ഉത്സവത്തിന് ശേഷം മലയിറങ്ങി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശക്തമായ ഇടിമിന്നലുണ്ടായത്. മിന്നലിന്റെ ആഘാതത്തില്‍ പാതയിലുണ്ടായിരുന്നവര്‍ നിലത്തു വീഴുകയായിരുന്നു. ഇടുക്കി ജില്ലാ ആസ്ഥാനത്തെ സി.പി.ഒ അന്‍സാറിന്റെ ഇടത് കൈമുട്ടിന് വീഴ്ചയില്‍ പൊട്ടലേറ്റു. അദ്ദേഹത്തെ ഉടന്‍ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മംഗളാദേവി ഉത്സവത്തിനിടെ ഇടിമിന്നല്‍: പോലീസുകാരനടക്കം 11 പേര്‍ക്ക് പരിക്ക് - Janam TV | Boolokam