BoolokamBoolokam
മടക്കയാത്രയ്‌ക്ക് ദിവസങ്ങള്‍ മാത്രം; ചെങ്ങന്നൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നലേറ്റു വീണ് പ്രവാസി യുവാവിന് അന്ത്യം

മടക്കയാത്രയ്‌ക്ക് ദിവസങ്ങള്‍ മാത്രം; ചെങ്ങന്നൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നലേറ്റു വീണ് പ്രവാസി യുവാവിന് അന്ത്യം

J
Janam TVSource Link
ചെങ്ങന്നൂര്‍: വേനല്‍മഴയ്‌ക്കൊപ്പമെത്തിയ ശക്തമായ ഇടിമിന്നല്‍ ഒരു പ്രവാസി യുവാവിന്റെ ജീവനെടുത്തു. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടിക സ്വദേശി ആസിഫ് അഷ്‌റഫ് (23) ആണ് മിന്നലേറ്റ് മരിച്ചത്. പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന ആസിഫിന് പെട്ടെന്നുണ്ടായ മിന്നലില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് മാവേലിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ആസിഫ്. മെയ് 15-ന് ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് മരണം വില്ലനായെത്തിയത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!