BoolokamBoolokam
വയോധികനെ കടത്തിണ്ണക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ കടത്തിണ്ണക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തി

J
Janam TVSource Link
പാലക്കാട്: വാണിയംകുളത്ത് വയോധികനെ കടത്തിണ്ണക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ സ്വദേശിയായ കുഞ്ഞുകുട്ടനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വാണിയംകുളം വല്ലപ്പുഴ റോഡിലുള്ള മെഡിക്കൽ സ്റ്റോർ തുറക്കാൻ എത്തിയപ്പോഴാണ് വയോധികൻ കടത്തിണ്ണക്കരികിലായി മരിച്ചു കിടക്കുന്നത് കാണുന്നത്. സ്ഥലത്തെത്തിയവർ ഒറ്റപ്പാലം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദീർഘനാളായി ഇയാൾ വാണിയംകുളത്ത് കടത്തിണ്ണകളിലാണ് അന്തിയുറക്കം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!