BoolokamBoolokam
വിവാഹിതയായ  സഹപ്രവർത്തകയോട്  വിവാഹ അഭ്യർത്ഥന; നിരസിച്ചതിന് പിന്നാലെ  ആക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ  അറസ്റ്റിൽ

വിവാഹിതയായ സഹപ്രവർത്തകയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതിന് പിന്നാലെ ആക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

J
Janam TVSource Link
കൊല്ലം: സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാട്ടർ അതോറിറ്റിയിൽ ക്ലാർക്ക് ആയ നിഷാദ് (40) ആണ് അറസ്റ്റിലായത്. വർക്കല ഇടവ സ്വദേശിയാണ് പ്രതി. പ്രതിയോട് അടുപ്പം പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നും വഴങ്ങാത്തതിന് ആക്രമിച്ചെന്നുമാണ് പരാതി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി നൽകിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!