മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. മലപ്പുറം കരുവാരക്കുണ്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തരിശ് സ്വദേശി ചിറ്റണ്ടോടൻ ജംഷീർ(38) ആണ് മരിച്ചത്. ടാപ്പിംഗ് ജോലിക്കിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ കാലിന് പരിക്കേൽക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്‌തു. ആദ്യം കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയ ഡിഎഫ്ഒയ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.
വീണ്ടും കാട്ടാന ജീവനെടുത്തു; ടാപ്പിങ് തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും
J
Janam TVSource Link
about 3 hours ago