
വയോധികയായ അമ്മയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽമകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി. അനസിൻ്റെതാണ് ഉത്തരവ്. 2021 മെയ് 4ന് ആണ് സംഭവം. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന റീത്തയെ (71) മകനായ തങ്കച്ചൻ റൂൾ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രായാധിക്യവും അസുഖങ്ങളും മൂലം അവശയായ മാതാവിന്റെ സംരക്ഷണം പ്രതിയുടെ തലയിലാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് കേസ്. […]
The post അമ്മയെ അടിച്ചു കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തം appeared first on Kairali News | Kairali News Live.

