
ആചാര പെരുമയുടെ ആവേശവും കുടമാറ്റവുമായി പൂരം കൂടി തൃശൂർകാർ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ വെട്ടിക്കുറച്ചെങ്കിലും പൂരപ്രേമികൾ ആവേശം ഒട്ടും കുറച്ചില്ല. ഒന്നരമണിക്കൂറോളം നീണ്ടുനിന്നിരുന്ന കുടമാറ്റം 15 മിനിട്ടോളമായി കുറയ്ക്കുകയായിരുന്നു. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്. തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കിയാണ് കുടമാറ്റം നടന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്ന് കുടപിടിക്കുന്ന മനോഹരമായ കുടകൾ ഒന്നിനുപിറകെ ഒന്നായി വാനിലേക്ക് ഉയർത്തയായിരുന്നു കുടമാറ്റം. സമയം കുറവായതിനാൽ തന്നെ ഉയർത്തുന്ന കുടകൾ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും […]
The post ആചാര പെരുമയും വർണവിസ്മയവും തീർത്ത് കുടമാറ്റം; ആവേശം ചോരാതെ പൂരപ്രേമികൾ appeared first on Kairali News | Kairali News Live.

