
കൊച്ചി കടവന്ത്രയിൽ കവർച്ച കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് ചാടിപ്പോയത്. ഇന്ന് റിമാൻഡ് നടപടികൾക്കായി മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൈവിലങ്ങ് മാറ്റിയ സമയത്താണ് യുവാക്കൾ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ടത്. കൊച്ചി നഗരത്തിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിലെ പ്രതികളാണ് ഇവർ. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. സൂരജിനെ ചേന്നമംഗലത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.
The post കൊച്ചിയിൽ കവർച്ച കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി, രക്ഷപ്പെട്ടത് മജിസ്ട്രേറ്റിന്റെ വസതിക്കുമുന്നിലെത്തിയപ്പോൾ appeared first on Kairali News | Kairali News Live.

