
ജബൽപൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. എഐ സങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമായിരിക്കാമെന്ന് ജബൽപൂർ ജില്ലാ കളക്ടർ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ ശക്തമായതോടെയാണ് കളക്ടർ വ്യക്തത വരുത്തിയത്. ഒമ്പത് പേര് മരിച്ച അപകടത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി നടത്തിയതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. Also Read: നെഞ്ചോടുചേർത്തൊരമ്മ; ക്രൂയിസ് ബോട്ട് ദുരന്തത്തിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി […]
The post ജബൽപൂർ ബോട്ട് അപകടം; വൈറലായ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജം appeared first on Kairali News | Kairali News Live.

