
ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി. ‘പേട്രിയറ്റ്’ ചിത്രം ഒരു പാഠപുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചുവെന്ന് ചിത്രം കണ്ടതിനു ശേഷം അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസഹായാവസ്ഥയെ മുതലെടുക്കുന്ന […]
The post ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത; ‘പേട്രിയറ്റ്’ ചിത്രം ഒരു പാഠപുസ്തകമെന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.

