
തത്തകളും വന്യജീവികളാണെന്നും അതുകൊണ്ടു തന്നെ അവ പൗരർക്കുണ്ടാവുന്ന നാശത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഹിംഗി ഗ്രാമത്തിൽ നിന്നുള്ള 70 വയസുകാരൻ മഹാദേവ് ദേകേറ്റ് സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഈ ഉത്തരവ് ഇറക്കിയത്. നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മെഹ്ത എന്നിവരുടേതാണ് ഈ ഉത്തരവ്. സംരക്ഷിത ജീവിവർഗങ്ങളുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അവർ വന്യജീവിതം നശിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചേക്കാമെന്നും അത് വന്യജീവി സംരക്ഷണ നിയമത്തിന്റെ […]
The post തത്തകളും വന്യജീവികൾ, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ബോംബൈ ഹൈക്കോടതി appeared first on Kairali News | Kairali News Live.

