
തിരുവനന്തപുരം – തെങ്കാശി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പേരയം പാണയം സ്വദേശി വിനയകുമാർ (39) ആണ് മരിച്ചത്. കാറും ഇലക്ട്രിക് സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. സ്കൂട്ടർ ഓടിച്ചത് വിനയകുമാർ ആയിരുന്നു. സംസ്ഥാന പാതയിൽ ആനാട് സി.എസ്.ഐ പള്ളിക്ക് സമീപം ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ വിനയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ALSO READ: കടല്‍ വിഭവങ്ങളും വിദേശ പഴങ്ങളും ഇന്ത്യയിലേക്ക് ഒഴുകും ! ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിരിച്ചടിയുണ്ടാക്കുന്നത് ഈ മേഖലകളിൽ […]
The post തിരുവനന്തപുരം – തെങ്കാശി റോഡിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു appeared first on Kairali News | Kairali News Live.

