
തൃശൂർ പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിക്കും. പിന്നാലെ ഉച്ചയ്ക്ക് 12:30-ഓടെ ശ്രീമൂലസ്ഥാനത്ത് വെച്ച് ഇരുമേളങ്ങളും കൊട്ടിക്കലാശിക്കും. തുടർന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവിമാർ നിലപാട് തറയ്ക്ക് സമീപം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കുടമാറ്റം പ്രതീകാത്മകമായാണ് നടത്തിയതെങ്കിലും അതീവ വർണ്ണാഭമായിരുന്നു. സാധാരണയായി 50 മുതൽ 60 സെറ്റ് കുടകൾ വരെ ഉയർത്താറുണ്ടെങ്കിലും ഇത്തവണ കുടകളുടെ എണ്ണം ചുരുക്കിയിരുന്നു. […]
The post തൃശൂർ പൂരത്തിന് വർണാഭമായ കൊടിയിറക്കം; ഉപചാരം ചൊല്ലൽ ഇന്ന് appeared first on Kairali News | Kairali News Live.

