
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകി ഡോ ജോൺ ബ്രിട്ടാസ് എം.പി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവും അപകീർത്തികരവുമായ പോസ്റ്ററുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കേരള പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഒരു പ്രമുഖ പത്രത്തിൻ്റെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് വ്യാജ പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്താനും പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്താനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം വ്യാജ പ്രചാരണങ്ങളെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. എം സ്വരാജ് വിഷയത്തിൽ ഡോ […]
The post ദേശാഭിമാനിയുടെ പേരിൽ വ്യാജപ്രചാരണം; നിയമനടപടിയ്ക്കൊരുങ്ങി ഡോ ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.

