
നെയ്യാറ്റിൻകര വ്ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി.അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുനാഥ് പൊലീസ് പിടിയിൽ. കുട്ടികൾ ഇല്ലാത്തതിന്റെ മനോവിഷമായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 9 വർഷത്തിനു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അതേസമയം, കഴിഞ്ഞ ദിവസം കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കോട് സ്വദേശി ഗീതയാണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി കൊലപാതകത്തിനു ശേഷം കീഴടങ്ങി. വാക്കു തർക്കത്തിന് പിന്നാലെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ALSO READ: […]
The post നെയ്യാറ്റിൻകരയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ appeared first on Kairali News | Kairali News Live.

