
മദ്യപിക്കാൻ വെള്ളം കൊടുക്കാൻ വിസമ്മതിച്ച ഒമ്പതുവയസുകാരനെ ബന്ധു വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. യശ് പാൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ധനേഷ് യാദവിനെ സഹാവർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പേരിടൽ ചടങ്ങിനിടെ മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയുടെ വയറ്റിൽ വെടിവയ്ക്കുകയായിരുന്നു. യശ് പാലിന്റെ അമ്മാവൻ അനുജ് പറയുന്നതനുസരിച്ച്, ബന്ധുക്കളും ഗ്രാമവാസികളും ചടങ്ങിനായി ഒത്തുകൂടിയ സമയത്താണ് ധനേഷ് യാദവ് കുട്ടിയോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. പിന്നീട് കുട്ടി വെള്ളം നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് പ്രതി […]
The post മദ്യപിക്കാൻ വെള്ളം കൊടുത്തില്ല, ഉത്തർപ്രദേശിൽ ഒമ്പതുവയസുകാരനെ ബന്ധു വെടിവച്ചു കൊന്നു appeared first on Kairali News | Kairali News Live.

