
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരിച്ചു. ഉണ്ണികൃഷ്ണൻ (56) ആണ് മരിച്ചത്. ഇതോടുകൂടി മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണന് 60% ത്തോളം പൊള്ളലേറ്റിരുന്നു. തീവ്രചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ടാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ജന്മനാടായ എടപ്പാളിലേക്ക് കൊണ്ടുപോകും. ALSO READ: പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ […]
The post മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരിച്ചു appeared first on Kairali News | Kairali News Live.

