
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി യുജിഎസ് ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് യുജിഎസ് ഗ്രൂപ്പ് അറിയിച്ചു. തൃശൂർ പൂര നഗരിയിൽവെച്ച് കൈരളി ന്യൂസിനോട് സംസാരിക്കവെയായിരുന്നു യുജിഎസ് ഗ്രൂപ്പ് എം ഡി അജിത്ത് പാലാട്ട് സഹായധനം പ്രഖ്യാപിച്ചത്. ദുരന്തമുണ്ടായ സമയം മുതൽ പല പ്രമുഖരും സഹായഹസ്തവുമായി മുന്നോട്ടുവരുന്നത് മാതൃകാപരമായ കാര്യമാണെന്നും അതിന്റെ ഭാഗമായാണ് യുജിഎസ് ഗ്രൂപ്പും ഈ തീരുമാനമെടുത്തതെന്നും എംഡി വ്യക്തമാക്കി. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അജിത് പാലാട്ട് എല്ലാ […]
The post മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി യുജിഎസ് ഗ്രൂപ്പ് appeared first on Kairali News | Kairali News Live.

