
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മോഷണശ്രമത്തിനിടെ 82കാരനെ കൊലപ്പെടുത്തിയ കേസിൽ 14കാരിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ. ലോണി ബോർഡറിലെ ഉത്തരാഞ്ചൽ വിഹാർ സൊസൈറ്റിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയുടെ ബന്ധുവായ 20കാരനെയും ലോനി അതിർത്തിയിൽ വെച്ച് അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പേരും വൃദ്ധൻ്റെ വീട്ടിലേക്ക് കയറിപ്പോകുന്നത് അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ […]
The post മോഷണ ശ്രമത്തിനിടെ 82കാരനെ കൊലപ്പെടുത്തി; ഗാസിയാബാദിൽ 14കാരിയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

