
യുവതിയെയും മൂന്നു വയസുള്ള കുഞ്ഞിനെയും ആക്രമിച്ച ഇന്ത്യൻ വംശജൻ ടെക്സസസിൽ അറസ്റ്റിൽ. അഥർവ വ്യാസ് (24) ആണ് പൊലീസിൻ്റെ പിടിയിലായത്. ടെക്സസിലെ സാൻ അൻ്റോണിയോയിലാണ് സംഭവം. യു എസ് ഇമ്മിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പൊലീസിൻ്റെ നടപടികള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് അറിയിച്ചു. യുവാവിന് നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ 2025ൽ അഥർവിൻ്റെ സ്റ്റുഡൻ്റ് വിസ റദ്ദാക്കിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. യുഎസിൽ അനധികൃതമായാണ് താമസം തുടരുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ALSO READ: […]
The post യുവതിയുടെ മുടി പിടിച്ചു വലിച്ചു, മൂന്നുവയസുകാരിയെ കടിച്ചു; ടെക്സസസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

