
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു. കൊല്ലം സ്വദേശി ചിപ്പി (35) ആണ് മരിച്ചത്. പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ട്രെയിൻ എടുത്തു തുടങ്ങിയതിനുശേഷം അതിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് ചിപ്പി ട്രെയിനിനടിയിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. Updating…
The post വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവേ അപകടം: ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു appeared first on Kairali News | Kairali News Live.

