
കോൺഗ്രസിന്റെ സാങ്കൽപിക മുഖ്യമന്ത്രി പോരിൽ അച്ചടക്ക നടപടിയുമായി കെപിസിസി. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിനാണ് നടപടി. പരസ്യം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രിജിൻ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ALSO READ: […]
The post സാങ്കൽപിക മുഖ്യമന്ത്രി പിആർ പ്രമോഷനിൽ കോൺഗ്രസിൽ നടപടി; എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് appeared first on Kairali News | Kairali News Live.

