
വാട്‍സാപ്പ് ഉപയോഗിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. വാട്‍സാപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലൂടെ വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നത് സൈബർ നിയമലംഘനങ്ങളിൽ ഉൾപ്പെടുത്തുമെന്നാണ് നിയമവിദഗ്ദർ അറിയിക്കുന്നത്. അതിനാൽ യുഎഇയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാട്‍സാപ്പിലൂടെ ഇത്തരം വിവരങ്ങൾ പ്രചരിപ്പിച്ചതിന് യുഎഇയിൽ നിരവധിയാളുകളെയാണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചതിനും പ്രചരിപ്പിച്ചതിനും 25 പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നിയമവിദഗ്ദർ അറിയിച്ചു. ഇത്തരം വീഡിയോ സന്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ദേശീയ പ്രതിരോധ […]
The post സ്ക്രീൻഷോട്ട് പോലും വാട്‍സാപ്പിലൂടെ പങ്കുവയ്ക്കരുത്, പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം appeared first on Kairali News | Kairali News Live.

