
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകളുടെ താക്കോൽ കൈമാറ്റം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഏഴ് വീടുകളാണ് ഗുണഭോക്താക്കൾക്ക് വിട്ടുനൽകിയത്. താമസത്തിന് മുന്നോടിയായി ഗുണഭോക്താക്കളും കിഫ്കോൺ, യു.എൽ.സി.സി.എസ് അധികൃതരും സംയുക്തമായി വീടുകളിൽ മൂന്നാം ഘട്ട പരിശോധന നടത്തി. എല്ലാ സൗകര്യങ്ങളും സജ്ജം ടൗൺഷിപ്പിൽ ആകെ 178 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്. റോഡ് പണികളും ശുചീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ചില നിസ്സാര പ്രവൃത്തികൾ കൂടി വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് യു.എൽ.സി.സി.എസ് സീനിയർ പ്രൊജക്ട് എൻജിനീയർ അറിയിച്ചു. വീടുകളിൽ വൈദ്യുതി, കുടിവെള്ളം […]
The post ‘ഇത് രണ്ടാം ജന്മം’; ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഇനി സുരക്ഷിത തണൽ; ടൗൺഷിപ്പിലെ വീടുകളുടെ താക്കോൽ കൈമാറ്റം ആരംഭിച്ചു appeared first on Kairali News | Kairali News Live.

