
ദത്തെടുത്ത കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച് ബിസിനസുകാരായ ദമ്പതികള്‍. ഇതിനായി ദമ്പതികള്‍ ഉന്നയിച്ചതാകട്ടെ കുട്ടി ‘ദൗര്‍ഭാഗ്യം’ കൊണ്ടുവന്നെന്ന വാദവും. എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ തെളിഞ്ഞുവന്നു. പിന്നാലെ ദമ്പതികളെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശില്‍നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുണ സ്വദേശിയായ ബിസിനസുകാരനും ഭാര്യയുമാണ് ദേശീയപാത 552-ല്‍ ഷിയോപുരിലെ സൊയ്ന്‍കാലന്‍ മേഖലയില്‍ ഹൈവേയില്‍ രണ്ടര വയസുകാരിയായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചത്. തങ്ങളുടെ ബിസിനസിനു കുട്ടി ‘ദൗര്‍ഭാഗ്യം’ കൊണ്ടുവന്നെന്നു ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യം. റോഡില്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ […]
The post ‘ദൗര്‍ഭാഗ്യം’ കൊണ്ടുവന്നെന്നു സംശയം; ദത്തെടുത്ത കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് ദമ്പതികള്‍, പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന് പൊലീസ് appeared first on Kairali News | Kairali News Live.

