കെജ്രിവാളിന്റെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കാനാവില്ല; അദ്ദേഹത്തിന്റെ സർക്കാർ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പല കാര്യങ്ങളും ചെയ്തു. സബ്സിഡി നിരക്കിലുള്ള വൈദ്യുതിയും വെള്ളവും എല്ലാ വിഭാഗം ജനങ്ങളിലുമെത്തി. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കി.

