
അങ്കമാലി: അങ്കമാലിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഉത്സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
