BoolokamBoolokam

അനുമതി ഇല്ലെന്ന് അറിഞ്ഞിട്ടും കള്ളത്തരം കാണിച്ചു; താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് കച്ചവടം; കുവൈറ്റിൽ എട്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

കുവൈറ്റ്: നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് അധികൃതർ ശക്തമായ പരിശോധനകൾ തുടരുന്നതിനിടെ, ഫഹഹീൽ, മഹ്ബൂല മേഖലകളിൽ അനധികൃതമായി തെരുവ് വ്യാപാരം നടത്തിയ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം മേയ് 1-ന് വ്യാപക പരിശോധനകൾ നടത്തി. അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് സാധനങ്ങൾ വിൽക്കുന്ന നിലയിൽ ഇവരെ പിടികൂടുകയായിരുന്നു.

പൊക്കിയവരിൽ നിന്ന് നിന്ന് പുകയില ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അനധികൃത തെരുവ് വ്യാപാരങ്ങൾ തടയുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!