
മലപ്പുറം: ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടര്‍നടക്കാവ് നമ്പ്യായാകുന്നില്‍ നിന്ന് കല്‍പകഞ്ചേരി പോലീസാണ് ഇവരെ കുടുക്കിയത്. മൂന്നിയൂര്‍ തലപ്പാറ സ്വദേശി സുലൈമാന്‍ (42), എടയൂര്‍ തിണ്ടലം സ്വദേശി മുഹമ്മദ് ഹനീഫ (42) എന്നിവരാണ് വലയിലായത്.
വ്യാഴാഴ്ച രാത്രി 12ഓടെയാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നമ്പ്യായാകുന്നിലുള്ള ആക്രിക്കടയില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയത്. 98 ചാക്കുകളിലായി 74,625 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.
