
ഡൽഹി: പുണ്യമായ ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ച യുവതിക്ക് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഹരിദ്വാറിലെ സവാനന്ദ് ഘട്ടിലാണ് യുവതി തന്‍റെ നായയെ കുളിപ്പിച്ചത്. പെട്ടെന്ന് ഇതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ യുവതിയുടെ ഈ പ്രവർത്തിയെ എതിർക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
പുണ്യ നദിയിൽ നായയെ കുളിപ്പിക്കരുതെന്നും ആളുകൾ കുളിക്കുന്ന സ്ഥലമാണ് ഇതെന്നുമൊക്കെ പൂജാരിമാർ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ട്. പക്ഷെ യുവതി നായയെ കുളിപ്പിക്കുന്നത് തുടർന്നു. ഇവരുടെ കൂടെ ഒരു യുവാവും ഉണ്ടായിരുന്നു.
നായയെ ഇവിടെ കുളിപ്പിച്ചാൽ 'നിങ്ങൾക്ക് എന്താണ് പ്രശ്നം' എന്ന് യുവതി കൂടിനിന്നവരോട് ചോദിക്കുന്നുണ്ട്. പിന്നെ അവിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. യുവതിയുടെ കൂടെയുണ്ടായിരുന്നയാൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്. യുവതിയെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
