BoolokamBoolokam

ഇന്‍സ്റ്റഗ്രാമില്‍ ഡോക്ടര്‍ ചമഞ്ഞ് വലവിരിച്ചു; യുവാവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ച് തട്ടിയത് പതിനായിരങ്ങള്‍! ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കരമന സ്വദേശിനി അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കരമന നെടുങ്കാട് സ്വദേശിനിയായ ബി.വി അര്‍ച്ചന (25) ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി ഡോക്ടറാണെന്ന് ചമഞ്ഞാണ് ഇവര്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താന്‍ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

യുവാവിന് അതേ ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു. യുവാവിന്റെ പിതാവിന്റെ പക്കല്‍ നിന്നും പല ദിവസങ്ങളിലായി ഗൂഗിള്‍ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്ന് മനസിലയതോടെ യുവാവ് പരാതി നല്‍കി. പിന്നാലെ മെഡിക്കല്‍ കോളെജ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ സമാനമായ രീതിയില്‍ മറ്റ് ആരെങ്കിലും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!